ഫേസ്ബുക്കില്‍ കുറിപ്പിട്ട് മുന്നാട്ടെ യുവാവ് കുണ്ടംകുഴിയിലെത്തി തൂങ്ങിമരിച്ചു
കുണ്ടംകുഴി: ഫേസ്ബുക്കില്‍ കുറിപ്പിട്ടശേഷം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് ജയപുരത്തെ അനീഷിനെയാണ് (34) കുണ്ടംകുഴിയിലെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് പിറകില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജയപുരത്തെ വീട്ടില്‍ നിന്നും അനീഷിനെ കാണാതായിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തിന് സമീപമുള്ള വീടിന് പിറകില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി. അനീഷ് പോസ്റ്റ് ചെയ്ത എഫ്.ബി കുറിപ്പിനെ പറ്റി അനേഷിക്കുന്നുണ്ട്. ജയപുരത്തെ വെള്ളുങ്ങന്റെയും […]

കുണ്ടംകുഴി: ഫേസ്ബുക്കില്‍ കുറിപ്പിട്ടശേഷം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് ജയപുരത്തെ അനീഷിനെയാണ് (34) കുണ്ടംകുഴിയിലെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് പിറകില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജയപുരത്തെ വീട്ടില്‍ നിന്നും അനീഷിനെ കാണാതായിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തിന് സമീപമുള്ള വീടിന് പിറകില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി. അനീഷ് പോസ്റ്റ് ചെയ്ത എഫ്.ബി കുറിപ്പിനെ പറ്റി അനേഷിക്കുന്നുണ്ട്. ജയപുരത്തെ വെള്ളുങ്ങന്റെയും നാരായണിയുടെയും മകനാണ്. കല്ല്കെട്ട് തൊഴിലാളിയായ അനീഷ് അവിവാഹിതനാണ്. സഹോദരങ്ങള്‍: ഉഷ, നിഷ, സുനീഷ്.