സുഹൃത്തിന് വീഡിയോ കോള്‍ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു

കാസര്‍കോട്: മറ്റൊരു മുറിയില്‍ താമസിക്കുന്ന സുഹൃത്തിന് വീഡിയോ കോള്‍ ചെയ്ത് തമിഴ്‌നാട് സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശിയും തളങ്കര കെ.കെ പുറത്ത് വാടക മുറിയില്‍ താമസക്കാരനുമായ ശിവരാജ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മറ്റൊരിടത്ത് താമസിക്കുന്ന സുഹൃത്ത് പനീര്‍ ശെല്‍വത്തിന് വീഡിയോ കോള്‍ ചെയ്ത ശേഷമാണ് തൂങ്ങിമരിച്ചത്. താന്‍ തൂങ്ങിമരിക്കുന്നുവെന്ന് ശിവരാജ് പനീര്‍ ശെല്‍വത്തെ അറിയിച്ചിരുന്നു. പനീര്‍ ശെല്‍വം പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ഉടന്‍ തന്നെ മറ്റു സുഹൃത്തുകളെ കൂട്ടി ശിവരാജിന്റെ മുറിയിലെത്തുകയും […]

കാസര്‍കോട്: മറ്റൊരു മുറിയില്‍ താമസിക്കുന്ന സുഹൃത്തിന് വീഡിയോ കോള്‍ ചെയ്ത് തമിഴ്‌നാട് സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശിയും തളങ്കര കെ.കെ പുറത്ത് വാടക മുറിയില്‍ താമസക്കാരനുമായ ശിവരാജ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മറ്റൊരിടത്ത് താമസിക്കുന്ന സുഹൃത്ത് പനീര്‍ ശെല്‍വത്തിന് വീഡിയോ കോള്‍ ചെയ്ത ശേഷമാണ് തൂങ്ങിമരിച്ചത്. താന്‍ തൂങ്ങിമരിക്കുന്നുവെന്ന് ശിവരാജ് പനീര്‍ ശെല്‍വത്തെ അറിയിച്ചിരുന്നു.
പനീര്‍ ശെല്‍വം പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ഉടന്‍ തന്നെ മറ്റു സുഹൃത്തുകളെ കൂട്ടി ശിവരാജിന്റെ മുറിയിലെത്തുകയും ചെയ്തുവെങ്കിലും അപ്പോഴേക്കും തൂങ്ങിമരിച്ചിരുന്നു. കാസര്‍കോട് ഭാഗത്ത് മരംവെട്ടല്‍ ജോലി ചെയ്തുവരികയായിരുന്നു ശിവരാജ്. തമിഴ്‌നാട് കള്ളകുറിശ്ശി തിരുകതിര്‍ സ്വദേശിയാണ്. നാല് വര്‍ഷം മുമ്പാണ് ഇവിടെ എത്തിയത്. ശേഖര്‍-വള്ളി ദമ്പതികളുടെ മകനാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles
Next Story
Share it