കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്‌ള എരിക്കളയിലെ കൃഷ്ണന്റെ മകന്‍ ശ്രീധരനെ(37)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മധൂരിലെ മേഘ മൊബൈല്‍ക്കട ഉടമയായിരുന്നു. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.