സഹോദരന്റെ പുതുതായി പണിയുന്ന വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
ആദൂര്‍: സഹോദരന്റെ പുതുതായി നിര്‍മ്മിക്കുന്ന വീട്ടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണിയൂരിലെ പരേതനായ കുക്ക-ഗൗരി ദമ്പതികളുടെ മകന്‍ സദാശിവന്‍(33) ആണ് മരിച്ചത്. സദാശിവന്റെ സഹോദരന്‍ പുതുതായി നിര്‍മ്മിക്കുന്ന വീട്ടിനകത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സദാശിവന്‍ തൂങ്ങിമരിച്ചത്. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. ബി.എഡ് വരെ പഠിച്ചിരുന്ന സദാശിവന്‍ താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്തിരുന്നു. അതിന് ശേഷം കൂലിവേല ചെയ്താണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. മികച്ച കലാകാരന്‍ കൂടിയായിരുന്നു. ഇന്നലെ വൈകിട്ടോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം […]

ആദൂര്‍: സഹോദരന്റെ പുതുതായി നിര്‍മ്മിക്കുന്ന വീട്ടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണിയൂരിലെ പരേതനായ കുക്ക-ഗൗരി ദമ്പതികളുടെ മകന്‍ സദാശിവന്‍(33) ആണ് മരിച്ചത്. സദാശിവന്റെ സഹോദരന്‍ പുതുതായി നിര്‍മ്മിക്കുന്ന വീട്ടിനകത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സദാശിവന്‍ തൂങ്ങിമരിച്ചത്. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. ബി.എഡ് വരെ പഠിച്ചിരുന്ന സദാശിവന്‍ താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്തിരുന്നു. അതിന് ശേഷം കൂലിവേല ചെയ്താണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. മികച്ച കലാകാരന്‍ കൂടിയായിരുന്നു. ഇന്നലെ വൈകിട്ടോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. സഹോദരങ്ങള്‍: വിജയന്‍, ജഗന്നാഥ, രമേശന്‍, ബേബി, സുമിത്ര.