പൂച്ചയെ രക്ഷിക്കാന്‍ വെട്ടിച്ചപ്പോള്‍ മറിഞ്ഞ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് കാര്‍ കയറി മരിച്ചു

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ ബൈക്ക് മറിഞ്ഞ് റോഡില്‍ തെറിച്ചുവീണ യുവാവ് കാര്‍ കയറി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ഇന്നലെ രാത്രി ആലാമിപ്പള്ളിയിലാണ് അപകടം. നീലേശ്വരം കണിച്ചിറ കൊടുങ്ങല്ലൂര്‍ അമ്പലത്തിന് സമീപത്തെ കൃഷ്ണന്റെ മകന്‍ ജിഷ്ണു (24)വാണ് മരിച്ചത്. രാത്രി എട്ടുമണിക്കാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ജിഷ്ണുവിനെയും സുഹൃത്തും കബഡി താരവുമായ രഞ്ജിത്തിനെയും നാട്ടുകാര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജീഷ്ണു മരണപ്പെടുകയായിരുന്നു. രഞ്ജിത്താണ് ഇരുചക്രവാഹനമോടിച്ചിരുന്നത്. ഇടിച്ച കാര്‍ നിര്‍ത്താതെ […]

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ ബൈക്ക് മറിഞ്ഞ് റോഡില്‍ തെറിച്ചുവീണ യുവാവ് കാര്‍ കയറി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ഇന്നലെ രാത്രി ആലാമിപ്പള്ളിയിലാണ് അപകടം. നീലേശ്വരം കണിച്ചിറ കൊടുങ്ങല്ലൂര്‍ അമ്പലത്തിന് സമീപത്തെ കൃഷ്ണന്റെ മകന്‍ ജിഷ്ണു (24)വാണ് മരിച്ചത്. രാത്രി എട്ടുമണിക്കാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ജിഷ്ണുവിനെയും സുഹൃത്തും കബഡി താരവുമായ രഞ്ജിത്തിനെയും നാട്ടുകാര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജീഷ്ണു മരണപ്പെടുകയായിരുന്നു. രഞ്ജിത്താണ് ഇരുചക്രവാഹനമോടിച്ചിരുന്നത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. പ്രീതയാണ് ജിഷ്ണുവിന്റെ അമ്മ.

Related Articles
Next Story
Share it