കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് വീണു; രക്ഷകരായി അഗ്‌നിരക്ഷാസേന

കാഞ്ഞങ്ങാട്: കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് വീണു. ബങ്കളം സ്വദേശിയും ഗ്യാസ് ടാങ്കര്‍ ലോറി ജീവനക്കാരനുമായ സനല്‍ ആണ് വീണത്. രാവണേശ്വരം കുന്നുപാറയിലെ പുരുഷുവിന്റെ വിട്ടു പറമ്പിലെ കിണറിലാണ് വീണത്. കൂടെയുണ്ടായിരുന്ന അനീഷ്, ഷിജു എന്നിവര്‍ സനലിനെ മുകളിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഗുരുതരമായി പരിക്കുള്ളതിനാല്‍ സാധിച്ചില്ല. പിന്നിട് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തൃക്കരിപ്പുരില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. ശ്രീധരന്റെ നേതൃത്വത്തിലെത്തിയ സേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ വി.എന്‍ വേണുഗോപാല്‍, എച്ച്.ടി ഭഗത്ത് എന്നിവര്‍ […]

കാഞ്ഞങ്ങാട്: കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് വീണു. ബങ്കളം സ്വദേശിയും ഗ്യാസ് ടാങ്കര്‍ ലോറി ജീവനക്കാരനുമായ സനല്‍ ആണ് വീണത്. രാവണേശ്വരം കുന്നുപാറയിലെ പുരുഷുവിന്റെ വിട്ടു പറമ്പിലെ കിണറിലാണ് വീണത്. കൂടെയുണ്ടായിരുന്ന അനീഷ്, ഷിജു എന്നിവര്‍ സനലിനെ മുകളിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഗുരുതരമായി പരിക്കുള്ളതിനാല്‍ സാധിച്ചില്ല. പിന്നിട് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തൃക്കരിപ്പുരില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. ശ്രീധരന്റെ നേതൃത്വത്തിലെത്തിയ സേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ വി.എന്‍ വേണുഗോപാല്‍, എച്ച്.ടി ഭഗത്ത് എന്നിവര്‍ കിണറ്റിലിറങ്ങി സാഹസികമായി മുകളില്‍ കയറ്റി ആസ്പത്രിയിലെത്തിച്ചു. കാലിന്റെ എല്ല് ഒടിഞ്ഞതിനാല്‍ സ്ട്രച്ചറില്‍ കയറ്റാന്‍ ഏറെ പാടുപെട്ടു.
സനല്‍ ഉള്‍പ്പെടെയുള്ള ടാങ്കര്‍ ലോറിയിലെ നാല് ജീവനക്കാര്‍ വാടകയ്‌ക്കെടുത്ത വീട്ടിലെ കിണര്‍ വൃത്തിയാക്കി കയറുമ്പോഴാണ് അപകടം. അമ്പതടിയോളം മുകളില്‍ എത്തിയപ്പോഴാണ് സനലിന്റെ കൈ പൊടുന്നനെ കയറില്‍ നിന്ന് പിടി വിട്ടത്. ഇന്നലെ വൈകിട്ട് 3.20നാണ് അപകടം. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍മാരായ വി.ബിനു, ജയശങ്കര്‍, ഹോംഗാര്‍ഡുമാരായ കെ. രമേശന്‍, സി.നരേന്ദ്രന്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പി.പി പ്രദീപ് കുമാര്‍, സി.രാഹുല്‍ എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

Related Articles
Next Story
Share it