കാഞ്ഞങ്ങാട്: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ചെറുവത്തൂര്‍ നാപ്പച്ചാലിലെ നാരായണന്റെ മകന് വിപിന്‍ ലാല്‍ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 11നും ഇന്ന് രാവിലെ 6.45നു മിടയിലാണ് സംഭവം. നാപ്പച്ചാലിലെ വി.വി സ്മാരക മന്ദിരത്തിന്റെ മുകളില്‍ നിന്നാണ് വീണത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.