കവുങ്ങിന് മരുന്നടിക്കുന്നതിനിടെ കാല്‍തെന്നിവീണ് യുവാവ് മരിച്ചു
ബദിയടുക്ക: കവുങ്ങിന് മരുന്നടിക്കുന്നതിനിടെ കാല്‍ തെന്നിവീണ് യുവാവ് മരിച്ചു. മൗവ്വാര്‍ മുക്കൂറിലെ ശേഖരവെളിച്ചപ്പാടിന്റെയും സുശീലയുടെയും മകന്‍ ഉദയന്‍(35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ശേഷം വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കവുങ്ങിന്‍ തോട്ടത്തില്‍ മരുന്നടിക്കുന്നതിനിടെ ഉദയന്‍ കാല്‍ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദയനെ ആദ്യം ചെങ്കള ഇ.കെ നായനാര്‍ സഹകരണാസ്പത്രിയിലും തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പിന്നീടാണ് മരണം സംഭവിച്ചത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വീട്ടുവളപ്പില്‍ […]

ബദിയടുക്ക: കവുങ്ങിന് മരുന്നടിക്കുന്നതിനിടെ കാല്‍ തെന്നിവീണ് യുവാവ് മരിച്ചു. മൗവ്വാര്‍ മുക്കൂറിലെ ശേഖരവെളിച്ചപ്പാടിന്റെയും സുശീലയുടെയും മകന്‍ ഉദയന്‍(35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ശേഷം വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കവുങ്ങിന്‍ തോട്ടത്തില്‍ മരുന്നടിക്കുന്നതിനിടെ ഉദയന്‍ കാല്‍ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദയനെ ആദ്യം ചെങ്കള ഇ.കെ നായനാര്‍ സഹകരണാസ്പത്രിയിലും തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പിന്നീടാണ് മരണം സംഭവിച്ചത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പത്മിനി. മക്കള്‍: വിഷ്ണുപ്രസാദ്, ശ്രവ്യ. സഹോദരങ്ങള്‍: നളിനി, രോഹിണി, പുഷ്പ, കലാവതി.