കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു
പെര്‍ള: കോവിഡ് ബാധിതനായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. പെര്‍ള ഇടിയടുക്ക വിശ്വാസ് പെട്രോള്‍ പമ്പിലെ ജീവനക്കാരനും മണിയംപാറ ദേരടുക്കയിലെ വാമന നായക്-ശ്യാമള ദമ്പതികളുടെ മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സതീശ(36)യാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നിട് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസുഖം ഭേദമാകാതായതോടെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിയാരം കണ്ണൂര്‍ […]

പെര്‍ള: കോവിഡ് ബാധിതനായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. പെര്‍ള ഇടിയടുക്ക വിശ്വാസ് പെട്രോള്‍ പമ്പിലെ ജീവനക്കാരനും മണിയംപാറ ദേരടുക്കയിലെ വാമന നായക്-ശ്യാമള ദമ്പതികളുടെ മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സതീശ(36)യാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നിട് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസുഖം ഭേദമാകാതായതോടെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയതായിരുന്നു. അതിനിടെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കഴിഞ്ഞ ജനുവരി 28നാണ് സതീശ വിവാഹിതനായത്. ഭാര്യ: സീതാലക്ഷ്മി. സഹോദരങ്ങള്‍: ഗണേശ, ഉദയ, വിജയ, പ്രേമ.