വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉദുമ: വിഷം അകത്ത് ചെന്ന് ഗുരുതര നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരമങ്ങാനം അമരാവതിയിലെ നെയ്യങ്ങാനത്തെ സുരേന്ദ്രന്റെയും മാധവിയുടെയും മകന്‍ റെജിനാ(24)ണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് റെജിന്‍ എലിവിഷം കഴിച്ചത്. ഗുരുതര നിലയില്‍ റെജിനെ മംഗളൂരു, പരിയാരം മെഡിക്കല്‍ കോജേജ് ആസ്പത്രികളില്‍ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. കരള്‍ മാറ്റിവെച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി 50 ലക്ഷത്തോളം ചെലവ് വരുന്നതിനാല്‍ നാട്ടുകാര്‍ […]

ഉദുമ: വിഷം അകത്ത് ചെന്ന് ഗുരുതര നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരമങ്ങാനം അമരാവതിയിലെ നെയ്യങ്ങാനത്തെ സുരേന്ദ്രന്റെയും മാധവിയുടെയും മകന്‍ റെജിനാ(24)ണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് റെജിന്‍ എലിവിഷം കഴിച്ചത്.
ഗുരുതര നിലയില്‍ റെജിനെ മംഗളൂരു, പരിയാരം മെഡിക്കല്‍ കോജേജ് ആസ്പത്രികളില്‍ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. കരള്‍ മാറ്റിവെച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.
ഇതിനായി 50 ലക്ഷത്തോളം ചെലവ് വരുന്നതിനാല്‍ നാട്ടുകാര്‍ ബുധനാഴ്ച വൈകിട്ട് ചികിത്സാ സഹായ സമിതി രൂപീകരിച്ചിരുന്നു. അതിനിടെയാണ് റെജിന്റെ മരണം. സഹോദരന്‍: ഷിബിന്‍.

Related Articles
Next Story
Share it