അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞില്ല
ബദിയടുക്ക: അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദിയടുക്ക മാവിനക്കട്ടയിലെ ഇബ്രാഹിം(44) ആണ് മരിച്ചത്. കഴിഞ്ഞ 24 ന് ഉച്ചക്ക് മാവിനകട്ടയില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ പിറകില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനത്തെ തിരിച്ചറിഞ്ഞിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. നിര്‍ധന കുടുംബാംഗമായ ഇബ്രാഹിമിന്റെ ചികിത്സക്ക് തുക കണ്ടെത്താന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് തുക സമാഹരിച്ചുവരികയായിരുന്നു. അതിനിടെയായിരുന്നു മരണം. […]

ബദിയടുക്ക: അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദിയടുക്ക മാവിനക്കട്ടയിലെ ഇബ്രാഹിം(44) ആണ് മരിച്ചത്.
കഴിഞ്ഞ 24 ന് ഉച്ചക്ക് മാവിനകട്ടയില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ പിറകില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനത്തെ തിരിച്ചറിഞ്ഞിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. നിര്‍ധന കുടുംബാംഗമായ ഇബ്രാഹിമിന്റെ ചികിത്സക്ക് തുക കണ്ടെത്താന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് തുക സമാഹരിച്ചുവരികയായിരുന്നു. അതിനിടെയായിരുന്നു മരണം. കൂലിത്തൊഴിലാളിയായിരുന്നു ഇബ്രാഹിം. മൗവ്വാര്‍ എ.യു.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ടായും മാവിനക്കട്ട ജുമാമസ്ജിദ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം. മക്കള്‍: റമീസ്, മുഹമ്മദ്, ഇര്‍ഫാന്‍, ഫാത്തിമ, ഫാരിസ്. സഹോദരങ്ങള്‍: മുഹമ്മദ്, ബദ്‌റുദ്ദീന്‍, പരേതനായ ഹമീദ് മുസ്ലിയാര്‍.