ഗള്‍ഫിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ യുവാവ് മരിച്ചു

കാസര്‍കോട്: കോപ്പ പന്നിപ്പാറ ഇര്‍ഷാദ് നഗറിലെ അബ്ദുല്‍റഹ്മാന്റെയും സുഹ്‌റാബീവിയുടേയും മകന്‍ ഷഹബാസ് (32) അന്തരിച്ചു.അബുദാബിയില്‍ ഗ്രോസറി കടയുടെ പാര്‍ട്ണറായ ഷഹബാസ് നാല് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.അബുദാബിയിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ പൊടുന്നനെയായിരുന്നു മരണം.അസുഖംമൂലം ചികിത്സ തേടിയിരുന്നു.അതിനിടെ അസുഖം മൂര്‍ച്ഛിച്ച് ഇന്നലെ ഉച്ചയോടെ ആസ്പത്രിയില്‍ വെച്ചാണ് മരണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതനായത്.ഭാര്യ: ജുഹൈന. സഹോദരങ്ങള്‍: ഷബീര്‍, ഷഫീഖ്, അക്ബര്‍ അലി, അറഫാത്ത്, ഷബ്‌നം, സരിന്‍, സല്‍മ, ഫാത്തിമ.

കാസര്‍കോട്: കോപ്പ പന്നിപ്പാറ ഇര്‍ഷാദ് നഗറിലെ അബ്ദുല്‍റഹ്മാന്റെയും സുഹ്‌റാബീവിയുടേയും മകന്‍ ഷഹബാസ് (32) അന്തരിച്ചു.
അബുദാബിയില്‍ ഗ്രോസറി കടയുടെ പാര്‍ട്ണറായ ഷഹബാസ് നാല് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
അബുദാബിയിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ പൊടുന്നനെയായിരുന്നു മരണം.
അസുഖംമൂലം ചികിത്സ തേടിയിരുന്നു.
അതിനിടെ അസുഖം മൂര്‍ച്ഛിച്ച് ഇന്നലെ ഉച്ചയോടെ ആസ്പത്രിയില്‍ വെച്ചാണ് മരണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതനായത്.
ഭാര്യ: ജുഹൈന. സഹോദരങ്ങള്‍: ഷബീര്‍, ഷഫീഖ്, അക്ബര്‍ അലി, അറഫാത്ത്, ഷബ്‌നം, സരിന്‍, സല്‍മ, ഫാത്തിമ.

Related Articles
Next Story
Share it