ഉപ്പളയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് യുവാവ് മരിച്ചു

ഉപ്പള: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് കര്‍ണ്ണാടക സ്വദേശിയായ യുവാവ് മരിച്ചു. ബുധനാഴ്ച്ച ഉച്ചയോടെ ഉപ്പള മണ്ണംകുഴിയിലാണ് അപകടം. കര്‍ണ്ണാടക ചിത്രദുര്‍ഗ ജില്ലയിലെ എച്ച്.എസ്.പാളിയയില്‍ കാസിം- ഇമാബി ദമ്പതികളുടെ മകന്‍ നിസാര്‍ (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എച്ച്.എസ്. പാളിയ സ്വദേശികളായ മുക്താര്‍ (28), മഞ്ചണ്ണ (50) എന്നിവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. മണ്ണംകുഴി ഗ്രൗണ്ടിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ കിണറിനകത്ത് മണ്ണെടുക്കുന്നതിനിടെ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ് നിസാറിന്റെ ദേഹത്ത് വീഴുകയായിരുന്നു. മുക്താറും മഞ്ചണ്ണയും നിസാറിനെ […]

ഉപ്പള: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് കര്‍ണ്ണാടക സ്വദേശിയായ യുവാവ് മരിച്ചു. ബുധനാഴ്ച്ച ഉച്ചയോടെ ഉപ്പള മണ്ണംകുഴിയിലാണ് അപകടം. കര്‍ണ്ണാടക ചിത്രദുര്‍ഗ ജില്ലയിലെ എച്ച്.എസ്.പാളിയയില്‍ കാസിം- ഇമാബി ദമ്പതികളുടെ മകന്‍ നിസാര്‍ (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എച്ച്.എസ്. പാളിയ സ്വദേശികളായ മുക്താര്‍ (28), മഞ്ചണ്ണ (50) എന്നിവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. മണ്ണംകുഴി ഗ്രൗണ്ടിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ കിണറിനകത്ത് മണ്ണെടുക്കുന്നതിനിടെ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ് നിസാറിന്റെ ദേഹത്ത് വീഴുകയായിരുന്നു. മുക്താറും മഞ്ചണ്ണയും നിസാറിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയെങ്കിലും കൂടുതല്‍ മണ്ണിടിഞ്ഞതോടെ മൂന്ന് പേരും കിണറിനകത്ത് കുടുങ്ങി. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോസ് കഴുത്തോളം മണ്ണില്‍ കുടുങ്ങിയ നിസാറിനെ വലിച്ചെടുത്ത് മുകളിലെത്തിച്ച ശേഷം ഉപ്പളയിലെ സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഇമാബി. മക്കള്‍: മുഹമ്മദ് അക്ബര്‍, സാഹിന.

Related Articles
Next Story
Share it