ന്യൂമോണിയയെ തുടര്‍ന്ന് യുവാവ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് കുടുംബ വേരുകളുള്ള യുവാവ് ന്യൂമോണിയയെ തുടര്‍ന്ന് മരിച്ചു. ആലുവ 'മാനാടത്ത് വീട്ടി'ലെ എം.എ അബ്ദുല്ല(ബാബു)യുടേയും നസീമിന്റെയും മകനും നെസ്റ്റ് ടെക്‌നോളജീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അബ്ദുല്ലഫഹദ് (40) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടത്. കോവിഡിനെ തുടര്‍ന്ന് ഒരുമാസത്തോളമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നീട് ന്യൂമോണിയ ബാധിക്കുകയായിരുന്നു. മദീനയില്‍ ഡോക്ടറായ ഡോ. തളങ്കര നൂറുദ്ദീന്റെയും പരേതനായ കെ.എസ് അബ്ദുല്ലയുടെ മകള്‍ മറിയംബിയുടേയും മകള്‍ സജിനി തളങ്കരയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ സോഹ […]

കാസര്‍കോട്: കാസര്‍കോട് കുടുംബ വേരുകളുള്ള യുവാവ് ന്യൂമോണിയയെ തുടര്‍ന്ന് മരിച്ചു. ആലുവ 'മാനാടത്ത് വീട്ടി'ലെ എം.എ അബ്ദുല്ല(ബാബു)യുടേയും നസീമിന്റെയും മകനും നെസ്റ്റ് ടെക്‌നോളജീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അബ്ദുല്ലഫഹദ് (40) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടത്. കോവിഡിനെ തുടര്‍ന്ന് ഒരുമാസത്തോളമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നീട് ന്യൂമോണിയ ബാധിക്കുകയായിരുന്നു. മദീനയില്‍ ഡോക്ടറായ ഡോ. തളങ്കര നൂറുദ്ദീന്റെയും പരേതനായ കെ.എസ് അബ്ദുല്ലയുടെ മകള്‍ മറിയംബിയുടേയും മകള്‍ സജിനി തളങ്കരയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ സോഹ (13), അമാന്‍ (10) മക്കളാണ്. സ്‌കോട്ട്‌ലാന്റിലുള്ള സിമിന്‍ ഏക സഹോദരിയാണ്.
ഖബറടക്കം 11 മണിയോടെ ആലുവയിൽ നടന്നു.

Related Articles
Next Story
Share it