കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

ഉദുമ: കോവിഡ് രോഗം ബാധിച്ച് പരിയാരം കണ്ണൂര്‍ ഗവ. കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ടി.വി. മെക്കാനിക് മരിച്ചു. മാങ്ങാട് അംബാപുരത്തെ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ സത്താറാ(40)ണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് തലക്കറങ്ങി വീണ സത്താറിനെ കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ ആന്റിജന്‍പരിശോധയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അതിനിടിയില്‍ ന്യൂമോണിയയും ബാധിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ബീബിയുടെയും പരേതനായ […]

ഉദുമ: കോവിഡ് രോഗം ബാധിച്ച് പരിയാരം കണ്ണൂര്‍ ഗവ. കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ടി.വി. മെക്കാനിക് മരിച്ചു. മാങ്ങാട് അംബാപുരത്തെ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ സത്താറാ(40)ണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് തലക്കറങ്ങി വീണ സത്താറിനെ കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ ആന്റിജന്‍പരിശോധയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അതിനിടിയില്‍ ന്യൂമോണിയയും ബാധിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ബീബിയുടെയും പരേതനായ അബ്ദുല്‍ ഖാദറിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: ഷാനിബ, ഖയാന്‍, ഒരു വയസുള്ള പെണ്‍കുട്ടി. സഹോദരങ്ങള്‍: മനാഫ്, ഫൗസിയ, സാറാബി, റംലാബി.

Related Articles
Next Story
Share it