ക്രിസ്മസ് അവധിക്ക് സഹപാഠിയുടെ വീട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: ക്രിസ്മസ് അവധിക്ക് സഹപാഠിയുടെ വീട്ടിലെത്തിയ യുവാവ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു. സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാലിച്ചാനടുക്കം കായക്കുന്ന് ബസ് സ്റ്റോപ്പിനടുത്ത് ഇന്നലെ രാത്രിയാണ് അപകടം. എറണാകുളം കിഴക്കമ്പലം സ്വദേശി ജോണ്‍സിന്റെ മകന്‍ പവിന്‍ പി. ജോണ്‍ (22) ആണ് മരിച്ചത്. സുഹൃത്ത് ചാളക്കടവിലെ ആദര്‍ശി(22)ന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി ആദര്‍ശിന്റെ ബന്ധു വീടായ ആനപെട്ടിയില്‍ നിന്ന് ക്രിസ്മസ് കരോള്‍ കാണാന്‍ പോയതായിരുന്നു. കായക്കുന്നിലെത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് […]

കാഞ്ഞങ്ങാട്: ക്രിസ്മസ് അവധിക്ക് സഹപാഠിയുടെ വീട്ടിലെത്തിയ യുവാവ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു. സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാലിച്ചാനടുക്കം കായക്കുന്ന് ബസ് സ്റ്റോപ്പിനടുത്ത് ഇന്നലെ രാത്രിയാണ് അപകടം. എറണാകുളം കിഴക്കമ്പലം സ്വദേശി ജോണ്‍സിന്റെ മകന്‍ പവിന്‍ പി. ജോണ്‍ (22) ആണ് മരിച്ചത്. സുഹൃത്ത് ചാളക്കടവിലെ ആദര്‍ശി(22)ന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി ആദര്‍ശിന്റെ ബന്ധു വീടായ ആനപെട്ടിയില്‍ നിന്ന് ക്രിസ്മസ് കരോള്‍ കാണാന്‍ പോയതായിരുന്നു. കായക്കുന്നിലെത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ സ്തൂപത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും വീഴുകയായിരുന്നു. ഇന്ന് പ്രഭാതസവാരിക്ക് ഇതുവഴി പോയവരാണ് രണ്ടുപേരെയും കണ്ടത്. അപ്പോഴേക്കും പവിന്‍ മരണപ്പെട്ടിരുന്നു. മംഗളൂരുവില്‍ ഫിസിയോതെറാപ്പി കോഴ്‌സിന് പഠിക്കുന്ന ഇരുവരും ക്രിസ്മസ് അവധിക്ക് ഇന്നലെ എത്തിയതായിരുന്നു. എറണാകുളത്തേക്ക് പോകാന്‍ സമയമില്ലാത്തതിനാല്‍ ആദര്‍ശിന്റെ കൂടെ വരികയായിരുന്നു. ആദര്‍ശ് അപകടനില തരണം ചെയ്തിട്ടില്ല. പവിന്റെ മൃതദേഹം ജില്ലാ ആസ്പത്രിയിലാണുള്ളത്.

Related Articles
Next Story
Share it