അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: മജ്ജയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. പള്ളിക്കര കൂട്ടക്കനിയിലെ ശ്രീധരന്റെയും ബിന്ദുവിന്റെയും മകന്‍ ശ്രീനാഥ് (22) ആണ് മരിച്ചത്. കണ്ണൂര്‍ എ.കെ.ജി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുവാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞിരുന്നില്ല. അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയാണ് ശ്രീനാഥ്. സഹോദരി:ശ്രീഷ്മ.

Related Articles
Next Story
Share it