കാഞ്ഞങ്ങാട്: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്നലെ രാവിലെ രാജപുരം പൈനിക്കര പാലത്തിനടുത്താണ് അപകടം. രാജപുരത്തെ അഭിലാഷ് ബേബി(40)യാണ് മരിച്ചത്. രാജപുരത്തുനിന്നും പൂടങ്കല്ലിലേക്ക് പോകുമ്പോഴാണ് അപകടം. റോഡ് നിര്‍മാണത്തിന്റെ ഭാഗമായുണ്ടായ മണ്‍തിട്ടയില്‍ തട്ടി ഓട്ടോ മറിയുകയായിരുന്നു.
പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടാണ് മരിച്ചത്. ഭാര്യ: മോണ്‍സി (ഇസ്രായേല്‍). മകള്‍: ഒലീവിയ അഭിലാഷ്. സഹോദരങ്ങള്‍: ലോബിഷ് കാഞ്ഞിരപ്പാല (കൂടല്ലൂര്‍, കോട്ടയം), പരേതനായ റോബിന്.