തീവണ്ടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: തീവണ്ടിയില്‍ നിന്നും തെറിച്ചു വീണ് യുവാവ് മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ബല്ലാ കടപ്പുറത്തെ രാജനാണ് (43) മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ചിത്താരിയിലാണ് വീണത്. മംഗളൂരുവിലേക്കു പോയ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്നും വീണതാണെന്ന് സംശയിക്കുന്നു.മംഗളുരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് കൈവശമുണ്ടായിരുന്നു. ഗോവിന്ദന്‍-നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ: ലീല (കൊട്ടിലങ്ങാട്). മക്കള്‍: കിരണ്‍ (ബേക്കല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി), സൂരജ് (ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശശി, ദിനേശന്‍, മിനി.

കാഞ്ഞങ്ങാട്: തീവണ്ടിയില്‍ നിന്നും തെറിച്ചു വീണ് യുവാവ് മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ബല്ലാ കടപ്പുറത്തെ രാജനാണ് (43) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ചിത്താരിയിലാണ് വീണത്. മംഗളൂരുവിലേക്കു പോയ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്നും വീണതാണെന്ന് സംശയിക്കുന്നു.
മംഗളുരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് കൈവശമുണ്ടായിരുന്നു. ഗോവിന്ദന്‍-നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലീല (കൊട്ടിലങ്ങാട്). മക്കള്‍: കിരണ്‍ (ബേക്കല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി), സൂരജ് (ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശശി, ദിനേശന്‍, മിനി.

Related Articles
Next Story
Share it