ഉപ്പള: അസുഖത്തെ തുടര്‍ന്ന് 6 മാസം മുമ്പ് ഖത്തറില്‍ നിന്ന് നാട്ടിലെത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ ഇബ്രാഹിമിന്റെയും മൈമൂനയുടെയും മകന് ഇസ്മയില്‍ ഫയാസ് (27) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്ന് പലര്‍ച്ചെ ഒരു മണിയോടെ മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം.