ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ആറുമാസം മുമ്പ് കോവിഡ് ബാധിച്ച് തനിച്ച് താമസിക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് തൂങ്ങി മരിക്കുവാന്‍ ശ്രമിച്ച് പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു ചിറ്റാരിക്കല്‍ സ്വദേശി മരിച്ചു. കടുമേനി സര്‍ക്കാരി കോളനിയിലെ പാപ്പിനി വീട്ടില്‍ പി.എം. ചന്ദ്രന്‍ (40) ആണ് മരിച്ചത്. ഈ മാസം 22ന് പുലര്‍ച്ചെ അഞ്ചരയോടെ മാതൃസഹോദരി നാരായണിയുടെ വീട്ടുപറമ്പിലാണ് കെട്ടി തുടങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാരായണി ബഹളംവെച്ചതോടെ നാട്ടുകാരെത്തി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ചെമ്പന്റേയും […]

കാഞ്ഞങ്ങാട്: ആറുമാസം മുമ്പ് കോവിഡ് ബാധിച്ച് തനിച്ച് താമസിക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് തൂങ്ങി മരിക്കുവാന്‍ ശ്രമിച്ച് പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു ചിറ്റാരിക്കല്‍ സ്വദേശി മരിച്ചു. കടുമേനി സര്‍ക്കാരി കോളനിയിലെ പാപ്പിനി വീട്ടില്‍ പി.എം. ചന്ദ്രന്‍ (40) ആണ് മരിച്ചത്.
ഈ മാസം 22ന് പുലര്‍ച്ചെ അഞ്ചരയോടെ മാതൃസഹോദരി നാരായണിയുടെ വീട്ടുപറമ്പിലാണ് കെട്ടി തുടങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാരായണി ബഹളംവെച്ചതോടെ നാട്ടുകാരെത്തി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ചെമ്പന്റേയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ഓമന. ചിറ്റാരിക്കല്‍ എസ്.ഐ. യു. അരുണന്‍ ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it