വീട്ടില്‍ അവശനിലയില്‍ കണ്ട യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വീട്ടില്‍ അവശനിലയിലായതിനെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ കൊണ്ടുപോകും വഴി യുവാവ് മരിച്ചു. അമ്പലത്തറ മാന്‍പിടിച്ചടുക്കം ഹൗസിലെ ശ്രീധരന്റെ മകന്‍ അശ്വന്ത് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അവശനിലയിലായ അശ്വന്തിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ കൊണ്ടുപോവുകയായിരുന്നു. കൊണ്ടുപോകും വഴി ഇന്നലെ രാത്രിയാണ് മരിച്ചത്. അസ്വാഭാവിക മരണമായതിനാല്‍ വിദഗ്ധ പോസ്റ്റുമോട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കല്ല് കയറ്റ് തൊഴിലാളിയാണ്.

Related Articles
Next Story
Share it