മീന്‍കച്ചവടത്തിനായി വാങ്ങിയ ടെമ്പോറിക്ഷ കടബാധ്യതയെ തുടര്‍ന്ന് വില്‍പ്പന നടത്തി; വായ്പാതുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കില്‍ നിന്ന് നോട്ടീസും; യുവാവ് ജീവനൊടുക്കി

മംഗളൂരു: ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നോട്ടീസ് ലഭിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സജിപ പഡ്പു ഗ്രാമത്തിലെ തലേമൊഗരു സ്വദേശിയായ സനത് കുമാര്‍ ആണ് ജീവനൊടുക്കിയത്. സനത്കുമാര്‍ മത്സ്യവ്യാപാരത്തില്‍ ഏര്‍പ്പെടുകയും അതുവഴി ഉപജീവനം നടത്തിവരികയുമായിരുന്നു. മീന്‍ കച്ചവടത്തിനായി ടെമ്പോറിക്ഷ വാങ്ങാന്‍ അടുത്തിടെ ബാങ്കില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍, മത്സ്യവ്യാപാരത്തില്‍ നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയും വായ്പയുടെ തവണകള്‍ ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്തു. ഇതേ തുടര്‍ന്ന് […]

മംഗളൂരു: ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നോട്ടീസ് ലഭിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സജിപ പഡ്പു ഗ്രാമത്തിലെ തലേമൊഗരു സ്വദേശിയായ സനത് കുമാര്‍ ആണ് ജീവനൊടുക്കിയത്. സനത്കുമാര്‍ മത്സ്യവ്യാപാരത്തില്‍ ഏര്‍പ്പെടുകയും അതുവഴി ഉപജീവനം നടത്തിവരികയുമായിരുന്നു. മീന്‍ കച്ചവടത്തിനായി ടെമ്പോറിക്ഷ വാങ്ങാന്‍ അടുത്തിടെ ബാങ്കില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍, മത്സ്യവ്യാപാരത്തില്‍ നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയും വായ്പയുടെ തവണകള്‍ ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്തു. ഇതേ തുടര്‍ന്ന് ബാങ്കില്‍ നിന്ന് സനത്കുമാറിന് നോട്ടീസ് വന്നു. ഇതിനിടെ യുവാവിന് ടെമ്പോറിക്ഷ പോലും വില്‍ക്കേണ്ടി വന്നു.
സനത് കുമാര്‍ കോഴിയങ്കവുമായി ബന്ധപ്പെട്ട് പണം മുടക്കിയതില്‍ കൂടുതല്‍ നഷ്ടം സംഭവിച്ചതായും പറയുന്നു. താങ്ങാനാവാത്ത വിധം സാമ്പത്തിക ബാധ്യത വന്നതോടെയാണ് സനത്കുമാര്‍ ആത്മഹത്യ ചെയ്തത്.
ഒരു ഭജന മന്ദിറില്‍ നവരാത്രി ആഘോഷത്തിന് പോയ കുടുംബാംഗങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സനതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Related Articles
Next Story
Share it