ബൈക്കില്‍ പോകുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

പെര്‍ള: ബൈക്കില്‍ പോകുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെര്‍ള കാട്ടുകുക്കെ കട്ടത്തടുക്കയിലെ ഗണരാജ്(27)ആണ് മരിച്ചത്. ഇലക്ട്രീഷ്യനായ ഗണരാജ് ഇന്നലെ പെര്‍ളയില്‍ നിന്ന് കാട്ടുകുക്കെയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ കാട്ടുകുക്കെയില്‍ എത്തിയപ്പോള്‍ ബൈക്കില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ ഗണരാജിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃഷ്ണനായക്-ലളിത ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. ചിതാനന്ദ ഏക സഹോദരനാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it