ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണുമരിച്ചു

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. കാസര്‍കോട് അക്ബര്‍ ട്രാവല്‍സിലെ ജീവനക്കാരന്‍ ബെദിരയിലെ എന്‍.എം ഹാരിസ് (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15ഓടെ ഉളിയത്തടുക്കയിലെ ടര്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചശേഷം വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ട് ഹാരിസ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നേരത്തെ കാസര്‍കോട് മൗലവി ട്രാവല്‍സിലും പിന്നീട് ദുബായിലെ ട്രാവല്‍സിലും ജോലി ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളമായി അക്ബര്‍ ട്രാവല്‍സിലായിരുന്നു. എന്‍.എ മുഹമ്മദ് ഹാജിയുടേയും പരേതയായ സുഹ്‌റയുടേയും മകനാണ്. മയ്യത്ത് […]

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. കാസര്‍കോട് അക്ബര്‍ ട്രാവല്‍സിലെ ജീവനക്കാരന്‍ ബെദിരയിലെ എന്‍.എം ഹാരിസ് (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15ഓടെ ഉളിയത്തടുക്കയിലെ ടര്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചശേഷം വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ട് ഹാരിസ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നേരത്തെ കാസര്‍കോട് മൗലവി ട്രാവല്‍സിലും പിന്നീട് ദുബായിലെ ട്രാവല്‍സിലും ജോലി ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളമായി അക്ബര്‍ ട്രാവല്‍സിലായിരുന്നു. എന്‍.എ മുഹമ്മദ് ഹാജിയുടേയും പരേതയായ സുഹ്‌റയുടേയും മകനാണ്. മയ്യത്ത് ഇന്ന് രാവിലെ ബെദിര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ഭാര്യ: ഹസീന. മക്കള്‍: ഹംന, ഹന, ഹൈസ. സഹോദരങ്ങള്‍: എന്‍.എം ഹസൈനാര്‍, സിദ്ധീഖ്, മഹമൂദ്, ഫൈസല്‍, ഇല്ല്യാസ്, സഹീദ്, ആഷിഫ്, സഫീദ, സാനിയ.

Related Articles
Next Story
Share it