വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാറപ്പള്ളി ജുമാ മസ്ജിദിന് സമീപത്തെ കുതിരുമ്മല്‍ മൊയ്തുവിനെ മകന്‍ അബ്ദുല്‍ റസാഖ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പാറപ്പള്ളിയില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. വഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്തിനടുത്താണ് വീണത്. അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനാണ്. മാതാവ്: ആയിഷ. ഭാര്യ: ഹസീന (നാപ്പോക്ക്, എരുമാട്). മക്കള്‍: മുഹമ്മദ് റസീബ്, മുഹമ്മദ് റിസ്‌വാന്‍, ആയിഷത്ത് സഫാന. സഹോദരങ്ങള്‍: മുത്തലിബ്, ബഷീര്‍. അമ്പലത്തറ പൊലീസ് […]

കാഞ്ഞങ്ങാട്: വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാറപ്പള്ളി ജുമാ മസ്ജിദിന് സമീപത്തെ കുതിരുമ്മല്‍ മൊയ്തുവിനെ മകന്‍ അബ്ദുല്‍ റസാഖ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പാറപ്പള്ളിയില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. വഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്തിനടുത്താണ് വീണത്. അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനാണ്. മാതാവ്: ആയിഷ. ഭാര്യ: ഹസീന (നാപ്പോക്ക്, എരുമാട്). മക്കള്‍: മുഹമ്മദ് റസീബ്, മുഹമ്മദ് റിസ്‌വാന്‍, ആയിഷത്ത് സഫാന. സഹോദരങ്ങള്‍: മുത്തലിബ്, ബഷീര്‍.
അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

Related Articles
Next Story
Share it