2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റിന് തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇ-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കാഞ്ഞങ്ങാട് മുക്കൂട് റൈഞ്ചേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമായി. ടൂര്‍ണമെന്റ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സജേഷ് ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തില്‍ ബ്രദേഴ്‌സ് കല്ലങ്കൈ ആസ്‌ക് ആലംപാടിയെ നേരിടും. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ്, കെ.സി.എ […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇ-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കാഞ്ഞങ്ങാട് മുക്കൂട് റൈഞ്ചേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമായി. ടൂര്‍ണമെന്റ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സജേഷ് ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തില്‍ ബ്രദേഴ്‌സ് കല്ലങ്കൈ ആസ്‌ക് ആലംപാടിയെ നേരിടും.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ്, കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍, ഹമീദ് ഹാജി, യു.കെ.സി.സി ചെയര്‍മാന്‍ ഹസന്‍ യഫ, ട്രഷറര്‍ റിയാസ് മുക്കൂട്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി നിയാസ്, കമ്മിറ്റി അംഗങ്ങളായ അസീസ് പെരുമ്പള, രഞ്ജിത്ത് റെഡ് ഫ്‌ളവര്‍, ശഫീഖ് ചാലക്കുന്ന്, യു.കെ.സി.സി പ്രതിനിധികളായ ആബിദ് മുക്കൂട്, സഹീദ് മുക്കൂട്, ബദറു തെക്കേപ്പുറം സംബന്ധിച്ചു.

Related Articles
Next Story
Share it