എഴുത്തുകാരന് വായനക്കാരെ കൂടെ കൊണ്ടുപോകാന്‍ കഴിയണം-അശോകന്‍ ചരുവില്‍

കാസര്‍കോട്: ഭാഷയിലും ശൈലിയിലും വൈവിധ്യം സൃഷ്ടിക്കാന്‍ വേണ്ടി ഇടക്കാലത്ത് ചില രചനകളില്‍ വന്ന മാറ്റം സാധാരണ വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത തരത്തിലായത് വായനയില്‍ നിന്ന് സാധാരണക്കാരായ വായനക്കാര്‍ പിന്മാറാന്‍ കാരണമായി തീര്‍ന്നൂവെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ പറഞ്ഞു. വായനക്കാരെ ക്ഷണിക്കാനും അവരെ ഒപ്പം കൊണ്ടുപോവാനും എഴുത്തുകാരന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദ്യാനഗറിലെ കോലായ് ഹാളില്‍ മൊയ്തീന്‍ അംഗടിമുഗറിന്റെ 'കെയ്‌റോ ഡയറി' എന്ന ഓര്‍മ്മ പുസ്തകം […]

കാസര്‍കോട്: ഭാഷയിലും ശൈലിയിലും വൈവിധ്യം സൃഷ്ടിക്കാന്‍ വേണ്ടി ഇടക്കാലത്ത് ചില രചനകളില്‍ വന്ന മാറ്റം സാധാരണ വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത തരത്തിലായത് വായനയില്‍ നിന്ന് സാധാരണക്കാരായ വായനക്കാര്‍ പിന്മാറാന്‍ കാരണമായി തീര്‍ന്നൂവെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ പറഞ്ഞു. വായനക്കാരെ ക്ഷണിക്കാനും അവരെ ഒപ്പം കൊണ്ടുപോവാനും എഴുത്തുകാരന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാനഗറിലെ കോലായ് ഹാളില്‍ മൊയ്തീന്‍ അംഗടിമുഗറിന്റെ 'കെയ്‌റോ ഡയറി' എന്ന ഓര്‍മ്മ പുസ്തകം പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആളുകള്‍ പുസ്തകങ്ങള്‍ വാങ്ങുന്നത് എഴുത്തുകാര്‍ ജീവിച്ചോട്ടെ എന്ന ഉദ്ദേശത്തോടെ അല്ല. ഒരുപാട് സങ്കീര്‍ണതകള്‍ അനുഭവിക്കുന്നതിനിടയില്‍ അപരന്റെ ജീവിതം മനസിലാക്കാന്‍ വേണ്ടിയൊക്കെയാണ്. അതുകൊണ്ട് എല്ലാവായനക്കാരനും ഉള്‍ക്കൊള്ളാനാവുന്ന ഭാഷയും ശൈലിയും കഥാതന്തുക്കളുമാണ് വേണ്ടത്. മൊയ്തീന്‍ അംഗടിമുഗര്‍ പൊള്ളുന്ന കുറേ ജീവിതങ്ങളെ ഓര്‍മ്മകുറിപ്പുകളായി മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ്. കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുള്ള മൊയ്തീന് കഥാരചനയിലും മികവു തെളിയിക്കാനാവും'-അശോകന്‍ ചരുവില്‍ പറഞ്ഞു. ചരിത്രകാരന്‍ പ്രൊഫ. സി. ബാലന്‍ ഏറ്റുവാങ്ങി. ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര പുസ്‌കത പരിചയം നടത്തി. നാരായണന്‍ പേരിയ, അഡ്വ. രാധാകൃഷണന്‍ പെരുമ്പള, സി. എല്‍. ഹമീദ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, ഗിരിധര്‍ രാഘവന്‍, കെ.എച്ച്. മുഹമ്മദ്, ഹസൈനാര്‍ തോട്ടുംഭാഗം സം സാരിച്ചു. മൊയ്തീന്‍ അംഗടിമുഗര്‍ രചനാനുഭവം വിവരിച്ചു. നാസര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it