അനാരോഗ്യം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം: ഇന്നത്തെ ലോക കേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. അനാരോഗ്യം കാരണം മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. കനകക്കുന്നിലെ നിശാഗന്ധിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. രാജ്യത്തിനകത്തും പുറത്തുമായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ലോക കേരള സഭ 18 വരെയാണ് നടക്കുന്നത്. ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ പ്രവാസി പ്രതിനിധികളെ വിലക്കില്ലെന്നാണ് നേതൃത്വം പറയുന്നത്.

തിരുവനന്തപുരം: ഇന്നത്തെ ലോക കേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. അനാരോഗ്യം കാരണം മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. കനകക്കുന്നിലെ നിശാഗന്ധിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. രാജ്യത്തിനകത്തും പുറത്തുമായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ലോക കേരള സഭ 18 വരെയാണ് നടക്കുന്നത്.

ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ പ്രവാസി പ്രതിനിധികളെ വിലക്കില്ലെന്നാണ് നേതൃത്വം പറയുന്നത്.

Related Articles
Next Story
Share it