ജനങ്ങള്‍ കൂട്ടത്തോടെ ആസ്പത്രികള്‍ കയറിയിറങ്ങുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നതായി ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: ജനങ്ങള്‍ കൂട്ടത്തോടെ ആസ്പത്രികള്‍ കയറിയിറങ്ങുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിമര്‍ശനം. ഇന്ത്യയില്‍ രോഗവ്യാപനം കൂടിയതും വാക്‌സിനേഷനിലുണ്ടായ കുറവും സ്ഥിതിഗതികള്‍ അതീവഗുരുതരമാക്കിയെന്ന് ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി. കോവിഡ് ബാധിച്ചവരില്‍ 15 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ആസ്പത്രിയില്‍ പരിചരണം വേണ്ടതെന്നും ഹോം ക്വാറന്റീനെപ്പറ്റിയുള്ള അജ്ഞത കാരണം എല്ലാവരെയും ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് പറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3,23,144 പുതിയ […]

ന്യൂഡല്‍ഹി: ജനങ്ങള്‍ കൂട്ടത്തോടെ ആസ്പത്രികള്‍ കയറിയിറങ്ങുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിമര്‍ശനം. ഇന്ത്യയില്‍ രോഗവ്യാപനം കൂടിയതും വാക്‌സിനേഷനിലുണ്ടായ കുറവും സ്ഥിതിഗതികള്‍ അതീവഗുരുതരമാക്കിയെന്ന് ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി. കോവിഡ് ബാധിച്ചവരില്‍ 15 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ആസ്പത്രിയില്‍ പരിചരണം വേണ്ടതെന്നും ഹോം ക്വാറന്റീനെപ്പറ്റിയുള്ള അജ്ഞത കാരണം എല്ലാവരെയും ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് പറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3,23,144 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2771 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,76,36,307 ആയി ഉയരുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 1,97,894 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Related Articles
Next Story
Share it