മര്‍ച്ചന്റ്‌സിന്റെ ബിഗ് സ്‌ക്രീന്‍ തേടി സ്‌പോര്‍ട്‌സ് 18 ചാനല്‍; കാസര്‍കോടിന്റെ ഫുട്‌ബോള്‍ ആവേശം ലോകം കണ്ടു
കാസര്‍കോട്: ഇന്നലെ രാത്രി പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനെത്തിയവരുടെ ആരവം ലോകം കണ്ടു. മത്സരങ്ങള്‍ ലൈവ് ചെയ്യുന്ന സ്‌പോര്‍ട്‌സ് 18 ചാനലിന്റെ പ്രവര്‍ത്തകര്‍ എത്തി കാസര്‍കോടിന്റെ സകല ആവേശവും ആര്‍പ്പുവിളികളും ലോകത്തെ കാണിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കാണാന്‍ ഫുട്‌ബോള്‍ ആരാധകരായ ആയിരങ്ങളാണ് പുലിക്കുന്നിലേക്ക് ഒഴുകിയെത്തിയത്. പാതിരാവും ഡിസംബറിന്റെ മഞ്ഞുമൊന്നും അവരുടെ ആവേശത്തെ കെടുത്തിയില്ല. സ്‌പോര്‍ട്‌സ് 18 […]

കാസര്‍കോട്: ഇന്നലെ രാത്രി പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനെത്തിയവരുടെ ആരവം ലോകം കണ്ടു. മത്സരങ്ങള്‍ ലൈവ് ചെയ്യുന്ന സ്‌പോര്‍ട്‌സ് 18 ചാനലിന്റെ പ്രവര്‍ത്തകര്‍ എത്തി കാസര്‍കോടിന്റെ സകല ആവേശവും ആര്‍പ്പുവിളികളും ലോകത്തെ കാണിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കാണാന്‍ ഫുട്‌ബോള്‍ ആരാധകരായ ആയിരങ്ങളാണ് പുലിക്കുന്നിലേക്ക് ഒഴുകിയെത്തിയത്. പാതിരാവും ഡിസംബറിന്റെ മഞ്ഞുമൊന്നും അവരുടെ ആവേശത്തെ കെടുത്തിയില്ല. സ്‌പോര്‍ട്‌സ് 18 ടീം കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം മത്സരങ്ങളുടെ ലൈവ് പ്രദര്‍ശനത്തിനിടയില്‍ ലോകത്തിന് കാണിക്കാന്‍ വേണ്ടി മൂന്ന് സ്ഥലങ്ങളാണ് തിരഞ്ഞെടുത്തത്. അതിലൊന്ന് കാസര്‍കോടായിരുന്നു. മറ്റുരണ്ടിടങ്ങള്‍ തിരുവനന്തപുരവും കൊച്ചിയും. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്‌ക്രീനാണ് കാസര്‍കോട്ട് സ്ഥാപിച്ചിട്ടുള്ളത്. ഈ വിവരമറിഞ്ഞ് സ്‌പോര്‍ട്‌സ് 18 ചാനല്‍ പ്രവര്‍ത്തകര്‍ ക്യാമറയുമായി കാസര്‍കോട്ട് എത്തുകയായിരുന്നു.