കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മുള്ളേരിയ: കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ബേവിഞ്ച കല്ലുകൂട്ടം അടിയാതൊട്ടിയിലെ പരേതനായ എ.ടി അബ്ദുല്‍ റഹ്മാന്റെയും ജമീലയുടെയും മകന്‍ എ.ടി റസാഖ് പൊവ്വല്‍(47) ആണ് മരിച്ചത്. ഏപ്രില്‍ 16ന് ബോവിക്കാനത്ത് കെട്ടിടത്തില്‍ പെയിന്റിംഗ് ജോലി ചെയ്തുവരുന്നതിനിടെയാണ് റസാഖ് താഴെ വീണത്. അപസ്മാര രോഗബാധയെ തുടര്‍ന്നാണ് റസാഖ് വീണതെന്ന് സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ റസാഖ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്.ഭാര്യ: ഖൈറുന്നീസ. മക്കള്‍: സെയ്ഫ്വാന്‍, […]

മുള്ളേരിയ: കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ബേവിഞ്ച കല്ലുകൂട്ടം അടിയാതൊട്ടിയിലെ പരേതനായ എ.ടി അബ്ദുല്‍ റഹ്മാന്റെയും ജമീലയുടെയും മകന്‍ എ.ടി റസാഖ് പൊവ്വല്‍(47) ആണ് മരിച്ചത്. ഏപ്രില്‍ 16ന് ബോവിക്കാനത്ത് കെട്ടിടത്തില്‍ പെയിന്റിംഗ് ജോലി ചെയ്തുവരുന്നതിനിടെയാണ് റസാഖ് താഴെ വീണത്. അപസ്മാര രോഗബാധയെ തുടര്‍ന്നാണ് റസാഖ് വീണതെന്ന് സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ റസാഖ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്.
ഭാര്യ: ഖൈറുന്നീസ. മക്കള്‍: സെയ്ഫ്വാന്‍, ആബില്‍, അമീര്‍. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, നാസര്‍, റിയാസ്, ഗഫൂര്‍, ബദറുദ്ദീന്‍, ഫിറോസ്, ബീഫാത്തിമ.

Related Articles
Next Story
Share it