ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു

ബദിയടുക്ക: കാട്ടുപന്നിയുടെ കുത്തേറ്റ് കൂലിതൊഴിലാളി മരിച്ചു. നീര്‍ച്ചാലിന് സമീപം പുതുക്കോളി നെല്ലിക്കാടിലെ പുട്ട നായക്-പരമേശ്വരി ദമ്പതികളുടെ മകന്‍ ഐത്തപ്പ നായക്(43)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. പുതുക്കോളിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പന്നിയുടെ കുത്തേറ്റത്. ഐത്തപ്പയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുത്തേറ്റ് വീണ ഐത്തപ്പയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ശശികല. മക്കള്‍: സുസ്മിത, രക്ഷിത്. സഹോദരങ്ങള്‍: രാമചന്ദ്ര, കൃഷ്ണന്‍, പരേതയായ സരസ്വതി.

ബദിയടുക്ക: കാട്ടുപന്നിയുടെ കുത്തേറ്റ് കൂലിതൊഴിലാളി മരിച്ചു. നീര്‍ച്ചാലിന് സമീപം പുതുക്കോളി നെല്ലിക്കാടിലെ പുട്ട നായക്-പരമേശ്വരി ദമ്പതികളുടെ മകന്‍ ഐത്തപ്പ നായക്(43)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
പുതുക്കോളിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പന്നിയുടെ കുത്തേറ്റത്. ഐത്തപ്പയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുത്തേറ്റ് വീണ ഐത്തപ്പയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ശശികല. മക്കള്‍: സുസ്മിത, രക്ഷിത്. സഹോദരങ്ങള്‍: രാമചന്ദ്ര, കൃഷ്ണന്‍, പരേതയായ സരസ്വതി.

Related Articles
Next Story
Share it