വാര്‍ക്ക തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

പാലക്കുന്ന്: വാര്‍ക്ക തൊഴിലാളി തീവണ്ടി തട്ടിമരിച്ചു. ആറാട്ട് കടവ് എരോല്‍ കുറത്തിയമ്മ തറവാടിന് സമീപം ബെലക്കാട് ഹൗസില്‍ ദിനേശന്‍ (51) ആണ് മരിച്ചത്. റെയില്‍പ്പാളം കടന്ന് എളുപ്പ വഴിയിലൂടെ വീട്ടില്‍ എത്തുന്നത് പതിവാണെന്നും ട്രെയിന്‍ തട്ടിയ വിവരം ലോക്കോ പൈലറ്റ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. ആദ്യകാല കപ്പല്‍ ജീവനക്കാരന്‍ പരേതരായ ഗഡുതി കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശ്രീലത. മക്കള്‍: വിഷ്ണു പ്രസാദ്, സായി രാജ്. സഹോദരങ്ങള്‍: അംബിക, സുരേശന്‍ (എടനീര്‍), പരേതയായ സാവിത്രി.

Related Articles
Next Story
Share it