കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കൊളത്തൂര്‍: കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാര്‍പ്പ് തൊഴിലാളി മരിച്ചു. കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപം വാടക കെട്ടിടത്തില്‍ താമസിക്കുന്ന പൊയിനാച്ചി മണ്ഡലിപ്പാറയിലെ വി.വി. രാജേഷ് ആണ് (44) മരിച്ചത്. മൂന്ന് ദിവസം മുമ്പ് പെരിയ നവോദയനഗറില്‍ കുണ്ടൂരടുക്കത്ത് വീടിന്റെ നിര്‍മ്മാണത്തിനിടെ രാജേഷ് രണ്ടാം നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് വീഴുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ രാജേഷ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. രാജേഷ് കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ എട്ടുവര്‍ഷമായി താമസിച്ചുവരികയായിരുന്നു. […]

കൊളത്തൂര്‍: കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാര്‍പ്പ് തൊഴിലാളി മരിച്ചു. കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപം വാടക കെട്ടിടത്തില്‍ താമസിക്കുന്ന പൊയിനാച്ചി മണ്ഡലിപ്പാറയിലെ വി.വി. രാജേഷ് ആണ് (44) മരിച്ചത്. മൂന്ന് ദിവസം മുമ്പ് പെരിയ നവോദയനഗറില്‍ കുണ്ടൂരടുക്കത്ത് വീടിന്റെ നിര്‍മ്മാണത്തിനിടെ രാജേഷ് രണ്ടാം നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് വീഴുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ രാജേഷ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. രാജേഷ് കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ എട്ടുവര്‍ഷമായി താമസിച്ചുവരികയായിരുന്നു. പരേതനായ എസ്. മണിയുടെയും കാര്‍ത്യായനിയുടെയും മകനാണ്. മിനിയാണ് ഭാര്യ. മക്കള്‍: നിശാന്ത്, നിഖില്‍. സഹോദരങ്ങള്‍: ശെല്‍വരാജന്‍(ഡ്രൈവര്‍), ജയരാജന്‍. സംസ്‌കാരം മണ്ഡലിപ്പാറയില്‍ നടക്കും.

Related Articles
Next Story
Share it