ബായാര്‍: മര ശിഖരങ്ങള്‍ വെട്ടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ബായാര്‍ പച്ചിക്കോടിയിലെ നാരായണന് (53) ആണ് മരിച്ചത്. ഇന്നലെ പൈവളിഗെയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മര ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനിടെയായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ നാരായണനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ഭാര്യ: നളിനി. മക്കള്‍: കാര്‍ത്തിക്ക്, ഗനിയശ്രി.