പുഴയില്‍ കക്കവാരുന്നതിനിടെ തൊഴിലാളി മുങ്ങിമരിച്ചു

ബേക്കല്‍: പുഴയില്‍ കക്ക വാരുന്നതിനിടെ തൊഴിലാളി മുങ്ങിമരിച്ചു. പനയാല്‍ കോട്ടപ്പാറ കാനത്തില്‍ വീട്ടിലെ അനില്‍കുമാര്‍ (42) ആണ് മരിച്ചത്. മലാംകുന്നില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യറിസോര്‍ട്ടിന് മുന്നിലെ പുഴയില്‍ ഇന്നലെ ഉച്ചയോടെയാണ് അനില്‍കുമാര്‍ കക്ക വാരാനിറങ്ങിയത്. സുഹൃത്ത് രാജുവും ഒപ്പമുണ്ടായിരുന്നു. അനില്‍ പുഴയിലേക്കിറങ്ങിയപ്പോള്‍ രാജു മറ്റൊരു സുഹൃത്തായ മോഹനനെ കൂട്ടിക്കൊണ്ടുവരാന്‍ പോയി. മോഹനനും രാജുവും തിരികെ എത്തിയപ്പോള്‍ അനില്‍കുമാറിനെ കണ്ടില്ല. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കാസര്‍കോട്ട് നിന്നെത്തിയ […]

ബേക്കല്‍: പുഴയില്‍ കക്ക വാരുന്നതിനിടെ തൊഴിലാളി മുങ്ങിമരിച്ചു. പനയാല്‍ കോട്ടപ്പാറ കാനത്തില്‍ വീട്ടിലെ അനില്‍കുമാര്‍ (42) ആണ് മരിച്ചത്. മലാംകുന്നില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യറിസോര്‍ട്ടിന് മുന്നിലെ പുഴയില്‍ ഇന്നലെ ഉച്ചയോടെയാണ് അനില്‍കുമാര്‍ കക്ക വാരാനിറങ്ങിയത്. സുഹൃത്ത് രാജുവും ഒപ്പമുണ്ടായിരുന്നു. അനില്‍ പുഴയിലേക്കിറങ്ങിയപ്പോള്‍ രാജു മറ്റൊരു സുഹൃത്തായ മോഹനനെ കൂട്ടിക്കൊണ്ടുവരാന്‍ പോയി. മോഹനനും രാജുവും തിരികെ എത്തിയപ്പോള്‍ അനില്‍കുമാറിനെ കണ്ടില്ല. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കാസര്‍കോട്ട് നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പുഴയില്‍ തിരച്ചില്‍ നടത്തി. മത്സ്യതൊഴിലാളികളും സഹായത്തിനുണ്ടായിരുന്നു. അനില്‍കുമാറിന്റെ മൃതദേഹം ചെളിയില്‍ പൂണ്ട നിലയില്‍ മല്‍സ്യതൊഴിലാളികളാണ് പുറത്തെടുത്തത്. പള്ളിക്കര മൗവ്വലിലെ എസ്.ആര്‍ വെല്‍ഡിങ്ങ് വര്‍ക്സിലെ തൊഴിലാളിയായിരുന്ന അനില്‍കുമാര്‍ ദുബായിലേക്ക് ജോലിക്ക് പോകാനായി ഒരാഴ്ച മുമ്പ് ആ ജോലി വിട്ടിരുന്നു. കാനത്തിലെ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ധന്യ. മകന്‍: ആദിത്യന്‍ (വിദ്യാര്‍ഥി). സഹോദരന്‍: രാജേഷ് (ഓട്ടോഡ്രൈവര്‍).

Related Articles
Next Story
Share it