ചെങ്കല്ല് തലയില്‍ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

ബദിയടുക്ക: ജോലിക്കിടെ ചെങ്കല്ല് തലയില്‍ വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കര്‍ണാടക കദക്ക ബിജൂരിലെ ശേക്കപ്പ(51)യാണ് മരിച്ചത്. വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കല്ലുകെട്ട് മേസ്ത്രിയുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച കുമ്പഡാജെ കറുവത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ജോലിക്കിടെയായിരുന്നു അപകടം. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ എത്തി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തും. ഭാര്യ: എല്ലമ്മ. മക്കള്‍: ഗണേശ്, നാഗരാജ. സഹോദരന്‍: ശിവണ്ണ.

Related Articles
Next Story
Share it