ബഹ്‌റൈന്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം പ്രശംസനീയം-സി.ടി അഹമ്മദലി

കാസര്‍കോട്: ജീവകാരുണ്യ മേഖലയില്‍ കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയവും മാതൃകാ പരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട പെണ്‍കുട്ടിക്കുള്ള വിവാഹാവശ്യാര്‍ത്ഥമുള്ള അഞ്ച് പവന്‍ സ്വര്‍ണ്ണവും ഉദുമ മണ്ഡലം കമ്മിറ്റി നല്‍കുന്ന ഒരു ലക്ഷം രൂപ ധനസഹായവും വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്മനാട് വൈ.എം.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി എ.ബി ഷാഫി […]

കാസര്‍കോട്: ജീവകാരുണ്യ മേഖലയില്‍ കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയവും മാതൃകാ പരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി അഭിപ്രായപ്പെട്ടു.
ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട പെണ്‍കുട്ടിക്കുള്ള വിവാഹാവശ്യാര്‍ത്ഥമുള്ള അഞ്ച് പവന്‍ സ്വര്‍ണ്ണവും ഉദുമ മണ്ഡലം കമ്മിറ്റി നല്‍കുന്ന ഒരു ലക്ഷം രൂപ ധനസഹായവും വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെമ്മനാട് വൈ.എം.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി എ.ബി ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി സ്വര്‍ണ്ണവും ഉദുമ മണ്ഡലം കെഎംസിസി ട്രഷറര്‍ അച്ചു പൊവ്വല്‍ ധനസഹായവും ചെമ്മനാട് ശാഖ മുസ്ലിംലീഗ് ഭാരവാഹികള്‍ക്ക് കൈമാറി. ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ മുഖ്യപ്രഭാഷണം നടത്തി
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍, ഖാലിദ് ബെള്ളിപ്പാടി, ഉദുമ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഷുക്കൂര്‍ എംഎസ്, ചെമ്മനാട് പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, ബഹ്‌റൈന്‍ ജില്ലാ കെഎംസിസി ട്രഷറര്‍ കുഞ്ഞാമു ബെദിര, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് കാമ്പസ്, സെക്രട്ടറിമാരായ ഇബ്രാഹിം ചാല, അബ്ദുല്ല പുത്തൂര്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മുസ്തഫ കാഞ്ഞങ്ങാട്, ബദറുദ്ധീന്‍ ചെമ്പിരിക്ക, ടി. അന്തുമാന്‍, സുബൈര്‍ പൊവ്വല്‍, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജന സെക്രട്ടറി ഖാദര്‍ ആലൂര്‍, സുല്‍വാന്‍ ചെമ്മനാട്, നവാസ് ചെമ്പിരിക്ക, ചെമ്മനാട് വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, അബ്ബാസലി ചെമനാട്, സി.എച്ച് സാജു, എസ്.എ. സഈദ്, മുസ്തഫ ചിറാക്കല്‍, റസാഖ് ചെമനാട്, എ.ബി മുനീര്‍ സംബന്ധിച്ചു. ഇബ്രാഹിം ചാല സ്വാഗതവും താജുദ്ദീന്‍ എ.എ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it