എസ്.വൈ.എസിന്റെ പ്രവര്‍ത്തനം മാതൃകാപരം-സയ്യിദ് ജിഫ്രി തങ്ങള്‍
കാസര്‍കോട്: സുന്നീ യുവജന സംഘത്തിന്റെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ഫോക്കസ്-21 എന്നപേരില്‍ ഒന്നാം ഘട്ട കര്‍മ്മ പദ്ധതിയുമായി പ്രവര്‍ത്തന വീഥിയിലിറങ്ങിയ നേതാക്കളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഫെബ്രുവരി മുതല്‍ ശാഖ, പഞ്ചായത്ത്, മേഖല, ജില്ലാ തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ആറ് മാസം കൊണ്ട് നടപ്പിലാക്കുന്ന ഒന്നാം ഘട്ട കര്‍മ്മ പദ്ധതി ഫോക്‌സ്-21 പ്രഖ്യാപന പരിപാടി നീലേശ്വരം മര്‍ക്കസ് കാമ്പസില്‍ ഉദ്ഘാടനം […]

കാസര്‍കോട്: സുന്നീ യുവജന സംഘത്തിന്റെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ഫോക്കസ്-21 എന്നപേരില്‍ ഒന്നാം ഘട്ട കര്‍മ്മ പദ്ധതിയുമായി പ്രവര്‍ത്തന വീഥിയിലിറങ്ങിയ നേതാക്കളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഫെബ്രുവരി മുതല്‍ ശാഖ, പഞ്ചായത്ത്, മേഖല, ജില്ലാ തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ആറ് മാസം കൊണ്ട് നടപ്പിലാക്കുന്ന ഒന്നാം ഘട്ട കര്‍മ്മ പദ്ധതി ഫോക്‌സ്-21 പ്രഖ്യാപന പരിപാടി നീലേശ്വരം മര്‍ക്കസ് കാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. സമസ്ത വൈസ്പ്രസിഡണ്ട് യു.എം.അബ്ദുല്‍റഹിമാന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഖാസി ഇ.കെ. മഹ്‌മൂദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സംസ്ഥാനസെക്രട്ടറിയേറ്റ് മെമ്പര്‍ സി.കെ.കെ. മാണിയൂര്‍ കര്‍മ്മ പദ്ധതി പ്രഖ്യാപനവും ഫോക്കസ്-21 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം പദ്ധതി വിശദീകരണവും നടത്തി. കെ.സി.അബൂബക്കര്‍ ബാഖവി, മുബാറക്ക് ഹസൈനാര്‍ ഹാജി, ഇ.പി.ഹംസത്തു സഅദി, കെ.പി മൊയ്തീന്‍ കുഞ്ഞി മൗലവി, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, ലത്തീഫ് മൗലവി മാവിലാടം, ജാതിയില്‍ ഹസൈനാര്‍, മൊയ്തീന്‍ കുഞ്ഞിമാഷ് കമ്പല്ലൂര്‍, മുഹമ്മദലി മൗലവി കോട്ടപ്പുറം, ഇ.എം.കുട്ടി ഹാജി, ബഷീര്‍ദാരിമി, സ്വാലിഹ് മാസ്റ്റര്‍, ഫോറിന്‍ മുഹമ്മദ് ആലൂര്‍, മൊയ്തു ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.