ദുബായ്: പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്നതാണെന്ന് കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഖാദര്‍ തെരുവത്ത് പറഞ്ഞു.
ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി കൈന്‍ഡ്നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ച് നിന്നപ്പോള്‍ കെ.എം.സി.സിയെ പോലുള്ള സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ഖാദര്‍ തെരുവത്ത് പറഞ്ഞു.
കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്., ജില്ലാ ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീല്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ മൊഹ്സിന്‍, കൈന്‍ഡ്നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.