ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം-ചീഫ് സെക്രട്ടറി
കാസര്‍കോട്: ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റിയുടെ സേവനം രാജ്യത്തെ ടൂറിസത്തിന് തന്നെ മാതൃകാപരമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ പ്രഥമ എം.ഡിയും ഇപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായ വേണുവിന് ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി നല്‍കിയ ആദരവ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അന്താരാഷ്ട്ര ടൂറിസത്തെക്കാള്‍ പ്രാദേശിക ടൂറിസത്തിനാണ് ഇനി വരുന്ന കാലം പ്രാധാന്യം കൂടുതലെന്ന് അദ്ദേഹം പറഞ്ഞു. ബേക്കല്‍ ടൂറിസം പദ്ധതി വരുന്ന കാലത്തുള്ള ട്രെന്റ് വിദേശ വിനോദ […]

കാസര്‍കോട്: ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റിയുടെ സേവനം രാജ്യത്തെ ടൂറിസത്തിന് തന്നെ മാതൃകാപരമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ പ്രഥമ എം.ഡിയും ഇപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായ വേണുവിന് ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി നല്‍കിയ ആദരവ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അന്താരാഷ്ട്ര ടൂറിസത്തെക്കാള്‍ പ്രാദേശിക ടൂറിസത്തിനാണ് ഇനി വരുന്ന കാലം പ്രാധാന്യം കൂടുതലെന്ന് അദ്ദേഹം പറഞ്ഞു. ബേക്കല്‍ ടൂറിസം പദ്ധതി വരുന്ന കാലത്തുള്ള ട്രെന്റ് വിദേശ വിനോദ സഞ്ചാരികളായിരുന്നു. പക്ഷേ ഇപ്പോള്‍ ആഭ്യന്തര ടൂറിസത്തിനാണ് പ്രാധാന്യമെന്നും ബി.ആര്‍.ഡി.സിയുടെ പ്രഥമ എം. ഡി സൂചിപ്പിച്ചു. ഇത്തരം സംരംഭങ്ങള്‍ക്ക് ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി പോലുള്ള കൂട്ടായ്മകള്‍ പ്രോത്സാഹനവും കരുത്തും നല്‍കണം-ഡോ. വേണു പറഞ്ഞു.
മണി മാധവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍ പൊന്നാട അണിയിച്ചു. ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് സ്‌നേഹോപഹാരം നല്‍കി. ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ എം. ഹുസൈന്‍, ബി.ആര്‍.ഡി.സി എം.ഡി ഷിജിന്‍ പറമ്പത്ത്, ഡി. ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി. ധന്യ, പ്രോഗ്രാം ഡയറക്ടര്‍ ഫാറൂഖ് കാസ്മി, ഡി.ടി.പി.സി മുന്‍ സെക്രട്ടറി ബിജു രാഘവന്‍ സംസാരിച്ചു.