സമ്മാനമെന്ന പേരില്‍ സ്ത്രീധനം തുടരുന്നു; 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് വനിത കമ്മിഷന്റെ നിര്‍ദേശം

തിരുവനന്തപുരം: 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് വനിത കമ്മിഷന്റെ നിര്‍ദേശം. സമ്മാനമെന്ന പേരില്‍ സ്ത്രീധന കൈമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നിര്‍ണായക നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുണ്ടായ വിസ്മയയുടെ ആത്മഹത്യ ചര്‍ച്ചയായ സാഹചര്യത്തിലാണ് കമ്മീഷന്റെ നീക്കം. വിവാഹസമ്മാനം എന്ന വ്യാജേന പരോക്ഷ സ്ത്രീധന കൈമാറ്റം നടക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇതു തടയാന്‍ സമ്മാനം നല്‍കുന്നവരുടെ പട്ടിക തയ്യാറാക്കി നോട്ടറി മുമ്പാകെ സാക്ഷ്യപ്പെടുത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. […]

തിരുവനന്തപുരം: 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് വനിത കമ്മിഷന്റെ നിര്‍ദേശം. സമ്മാനമെന്ന പേരില്‍ സ്ത്രീധന കൈമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നിര്‍ണായക നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുണ്ടായ വിസ്മയയുടെ ആത്മഹത്യ ചര്‍ച്ചയായ സാഹചര്യത്തിലാണ് കമ്മീഷന്റെ നീക്കം.

വിവാഹസമ്മാനം എന്ന വ്യാജേന പരോക്ഷ സ്ത്രീധന കൈമാറ്റം നടക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇതു തടയാന്‍ സമ്മാനം നല്‍കുന്നവരുടെ പട്ടിക തയ്യാറാക്കി നോട്ടറി മുമ്പാകെ സാക്ഷ്യപ്പെടുത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് നേരെ കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ പ്രചാരണപരിപാടിയുടെ ഭാഗമായാണ് നടപടി.

Related Articles
Next Story
Share it