തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സ്ത്രീയെ ആണ്‍ സുഹൃത്ത് വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ആളുകള്‍ കണ്ടുകൊണ്ടിരിക്കെ സ്ത്രീയെ ആണ്‍ സുഹൃത്ത് വെട്ടിക്കൊന്നു. വഴയിലയില്‍ റോഡരികിലായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് മൂന്ന് വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.സിന്ധുവിനെ 12 വര്‍ഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകല്‍ച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. രാജേഷില്‍ നിന്ന് സിന്ധു അകന്ന് […]

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ആളുകള്‍ കണ്ടുകൊണ്ടിരിക്കെ സ്ത്രീയെ ആണ്‍ സുഹൃത്ത് വെട്ടിക്കൊന്നു. വഴയിലയില്‍ റോഡരികിലായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് മൂന്ന് വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സിന്ധുവിനെ 12 വര്‍ഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകല്‍ച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. രാജേഷില്‍ നിന്ന് സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

Related Articles
Next Story
Share it