യുവതി കിണറ്റില്‍ മരിച്ച നിലയില്‍

പെര്‍ള: യുവതിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കസ്ഥല പാണ്ടികയിലെ യോഗീഷ് നായകിന്റെ ഭാര്യയും ബെല്‍ത്തങ്ങാടി ഉജിരയിലെ ഡിക്കയ്യ നായകിന്റെയും ഉത്തമ്മയുടേയും മകളുമായ ദിവ്യ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടത്. ദിവ്യയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ കിണറിന് സമീപം ചെരുപ്പ് കണ്ടെത്തുകയും ഇതേ തുടര്‍ന്ന് കിണര്‍ പരിശോധിക്കുകയുമായിരുന്നു. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ […]

പെര്‍ള: യുവതിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കസ്ഥല പാണ്ടികയിലെ യോഗീഷ് നായകിന്റെ ഭാര്യയും ബെല്‍ത്തങ്ങാടി ഉജിരയിലെ ഡിക്കയ്യ നായകിന്റെയും ഉത്തമ്മയുടേയും മകളുമായ ദിവ്യ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടത്. ദിവ്യയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ കിണറിന് സമീപം ചെരുപ്പ് കണ്ടെത്തുകയും ഇതേ തുടര്‍ന്ന് കിണര്‍ പരിശോധിക്കുകയുമായിരുന്നു. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദിവ്യ നേരത്തെ മാനസിക അസ്വസ്ഥതക്ക് ചികിത്സ തേടിയിരുന്നതായി പറയുന്നു. മക്കള്‍: യശ്ദീപ്, കുശി. സഹോദരങ്ങള്‍: നളിനി, ജയശ്രീ, ജയ, ദീപിക.

Related Articles
Next Story
Share it