പ്രസവത്തിന് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന യുവതി മരിച്ചു

ഉപ്പള: പ്രസവത്തിന് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന യുവതി രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് മരിച്ചു. ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് ബനീഫയുടെ മകളും ഷാജഹാന്റെ ഭാര്യയുമായ തഹ്‌സീന്‍ബാനു(32)ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അല്‍പസമയത്തിനകം മരണപ്പെടുകയായിരുന്നു.

Related Articles
Next Story
Share it