പ്രണയിച്ച് വിവാഹിതയായ യുവതി മാനസികപീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി; 70 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണം; ഭര്‍തൃമാതാവിനെതിരെ ജാമ്യമില്ലാകേസ്

ഉദുമ: പ്രണയിച്ച് വിവാഹിതയായ യുവതി മാനസികപീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണവും സംഭവിച്ചു. മേല്‍ബാര കോളനിയിലെ സുജിത്കുമാറിന്റെ ഭാര്യ ബി.കെ ശ്രീജ(20)യാണ് ബുധനാഴ്ച വൈകിട്ട് മരിച്ചത്. ഇതേ തുടര്‍ന്ന് സുജിത്കുമാറിന്റെ അമ്മ സരോജിനിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഭര്‍തൃവീട്ടില്‍ വെച്ച് ശ്രീജ പെയിന്റിന് ഉപയോഗിക്കുന്ന ടിന്നര്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ ശ്രീജ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ […]

ഉദുമ: പ്രണയിച്ച് വിവാഹിതയായ യുവതി മാനസികപീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണവും സംഭവിച്ചു. മേല്‍ബാര കോളനിയിലെ സുജിത്കുമാറിന്റെ ഭാര്യ ബി.കെ ശ്രീജ(20)യാണ് ബുധനാഴ്ച വൈകിട്ട് മരിച്ചത്. ഇതേ തുടര്‍ന്ന് സുജിത്കുമാറിന്റെ അമ്മ സരോജിനിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഭര്‍തൃവീട്ടില്‍ വെച്ച് ശ്രീജ പെയിന്റിന് ഉപയോഗിക്കുന്ന ടിന്നര്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ ശ്രീജ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തി മരണമൊഴി രേഖപ്പെടുത്തിയിരുന്നു. കാറഡുക്ക മാളങ്കൈ അറളടുക്കയിലെ മഞ്ജുനാഥന്റെയും ശോഭനയുടെയും മകളായ ശ്രീജ സുജിത് കുമാറുമായി പ്രണയത്തിലാകുകയും 2019 ഒക്ടോബര്‍ 23ന് വിവാഹിതരാകുകയുമായിരുന്നു. വീട്ടില്‍വെച്ച് ഭര്‍ത്താവിന്റെ അമ്മയില്‍ നിന്ന് ശ്രീജക്ക് നിരന്തരമായി ഉപദ്രവമേല്‍ക്കേണ്ടിവന്നതായി മേല്‍പറമ്പ് സി.ഐ ബെന്നിലാലു പറഞ്ഞു. പീഡനം അസഹ്യമായതോടെയാണ് യുവതി സ്വയം തീകൊളുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സരോജനിക്കെതിരെ ആദ്യം ഗാര്‍ഹിക പീഡനത്തിനാണ് കേസെടുത്തിരുന്നത്. മരണം സംഭവിച്ചതോടെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത്. ശ്രീജയുടെ സഹോദരങ്ങള്‍: മേഘ, ആകാശ്.

Related Articles
Next Story
Share it