പ്രസവ ശസ്ത്രക്രിയക്കിടെ അബോധാവസ്ഥയിലായി ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു

കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ അബോധാവസ്ഥയിലായി ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. അജാനൂര്‍ കടപ്പുറത്തെ പി.എം. സിദ്ദീഖിന്റെ ഭാര്യ സമീറ(32)യാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലാണ് പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായത്. മൂന്നാഴ്ച മുമ്പാണ് സംഭവം. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് മരിച്ചത്. കുഞ്ഞ് ആരോഗ്യത്തോടെ കഴിയുന്നു. കല്ലുരാവിയിലെ പരേതനായ സി.എച്ച്. അബ്ദുല്‍ സലാമിന്റെ മകളാണ്. മറ്റു മക്കള്‍: മുഹമ്മദ് സാക്കി, അഹമ്മദ് സിയ, സഹാന.

Related Articles
Next Story
Share it