മക്കളെ സ്‌കൂളിലേക്കയച്ച് യുവതി ജീവനൊടുക്കിയ നിലയില്‍

കാഞ്ഞങ്ങാട്: മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ അയ്യങ്കാവ് വളവില്‍ ഹൗസില്‍ ബിജുവിന്റെ ഭാര്യ പി. ശ്രീജ (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ ശ്രീജയുടെ മക്കളെ സ്‌കൂള്‍ വാഹനം കയറ്റി വിടാനായി ഭര്‍തൃമാതാവ് തമ്പായി വീട്ടില്‍ നിന്നും അല്‍പം ദൂരെ പോയ സമയത്താണ് സംഭവം. ഇവര്‍ തിരിച്ചു വരുമ്പോഴേക്കും ശ്രീജയെ കാണാതായിരുന്നു. തോട്ടത്തിലേക്ക് പോയതാണെന്ന് കരുതി അന്വേഷിച്ച് അങ്ങോട്ട് പോയെങ്കിലും കണ്ടില്ല. തിരിച്ച് വരുമ്പോഴേക്കുമാണ് മുറിയില്‍ […]

കാഞ്ഞങ്ങാട്: മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ അയ്യങ്കാവ് വളവില്‍ ഹൗസില്‍ ബിജുവിന്റെ ഭാര്യ പി. ശ്രീജ (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ ശ്രീജയുടെ മക്കളെ സ്‌കൂള്‍ വാഹനം കയറ്റി വിടാനായി ഭര്‍തൃമാതാവ് തമ്പായി വീട്ടില്‍ നിന്നും അല്‍പം ദൂരെ പോയ സമയത്താണ് സംഭവം. ഇവര്‍ തിരിച്ചു വരുമ്പോഴേക്കും ശ്രീജയെ കാണാതായിരുന്നു. തോട്ടത്തിലേക്ക് പോയതാണെന്ന് കരുതി അന്വേഷിച്ച് അങ്ങോട്ട് പോയെങ്കിലും കണ്ടില്ല. തിരിച്ച് വരുമ്പോഴേക്കുമാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സാധാരണയായി ശ്രീജയാണ് മക്കളെ വാഹനം കയറ്റി വിടാന്‍ പോയിരുന്നത്.
കാലിച്ചാനടുക്കം കമല പ്ലാവിലെ പരേതനായ ദാമോദരന്റയും കുഞ്ഞിപ്പെണ്ണിന്റെയും മകളാണ്. മക്കള്‍: അമേയ, അന്‍വിത. സഹോദരിമാര്‍: ഷൈജ, ഷീബ.

Related Articles
Next Story
Share it