ഭര്‍തൃപീഡനത്തിന് കേസെടുത്തില്ല; സി.ഐക്കെതിരെ കുറിപ്പെഴുതി വെച്ച് യുവതി ആത്മഹത്യ ചെയ്തു

കൊച്ചി: ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ നിയമ വിദ്യാര്‍ത്ഥിനിയായ യുവതി സി.ഐക്കും ഭര്‍ത്താവിനുമെതിരെ ആത്മഹത്യാ കുറിപ്പെഴുതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കീഴ്മാടിലാണ് സംഭവം. ആലുവ എടയപ്പുറം സ്വദേശിനിയും എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനുമായ മോഫിയ പര്‍വീണ്‍ (21) ആണ് ജിവനൊടുക്കിയത്. ഭര്‍ത്താവിന് എതിരായ പരാതിയില്‍ ആലുവ പൊലീസ് ഇന്നലെ പണ്‍വീണിനേയും ഭര്‍ത്താവിനെയും സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. സംസാരിക്കുന്നതിനിടയില്‍ യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സി.ഐ തന്നോടും മകളോടും വളരെ മോശമായാണ് പെരുമാറിയതെന്നും ഭര്‍ത്താവ് […]

കൊച്ചി: ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ നിയമ വിദ്യാര്‍ത്ഥിനിയായ യുവതി സി.ഐക്കും ഭര്‍ത്താവിനുമെതിരെ ആത്മഹത്യാ കുറിപ്പെഴുതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കീഴ്മാടിലാണ് സംഭവം. ആലുവ എടയപ്പുറം സ്വദേശിനിയും എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനുമായ മോഫിയ പര്‍വീണ്‍ (21) ആണ് ജിവനൊടുക്കിയത്.
ഭര്‍ത്താവിന് എതിരായ പരാതിയില്‍ ആലുവ പൊലീസ് ഇന്നലെ പണ്‍വീണിനേയും ഭര്‍ത്താവിനെയും സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. സംസാരിക്കുന്നതിനിടയില്‍ യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സി.ഐ തന്നോടും മകളോടും വളരെ മോശമായാണ് പെരുമാറിയതെന്നും ഭര്‍ത്താവ് അസഭ്യമായ തരത്തില്‍ സംസാരിച്ചപ്പോള്‍ മകള്‍ പ്രതികരിക്കുകയാണുണ്ടായതെന്നുമാണ് പര്‍വീണിന്റെ പിതാവ് പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ പര്‍വീണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പര്‍വീണ്‍ ഒരു മാസം മുമ്പ് തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Related Articles
Next Story
Share it